4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയില്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ പിന്‍വാതിലിലൂടെ പിഡബ്ല്യുസി എന്ന വിദേശ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് വന്‍ അഴിമതി. 3000 ഇലട്രിക് ബസ്സുകളിറക്കാന്‍ സ്വിസ് കമ്പനിയായ ഹെസ്സുമായി ചട്ടങ്ങളൊന്നും പാലിക്കാതെ കരാര്‍ ഉണ്ടാക്കിയ ശേഷമാണ് അതിനെക്കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് തന്നെയായിരുന്നു ഈ തട്ടിപ്പിനും ചരട് വലിച്ചത്. ഇവിടെയും മുന്നണിയോ, മന്ത്രിസഭയോ ഒന്നും അിറഞ്ഞില്ല. മുഖ്യമന്ത്രി മാത്രം എല്ലാം അിറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചീഫ് സെക്രട്ടറിക്ക് പോലും ഫയലില്‍ എഴുതേണ്ടിവന്നു. ഇതിനൊക്കെയുള്ള പണം എവിടെ നിന്നെന്ന് ധനവകുപ്പും ചോദിച്ചു. സെക്രട്ടേറിയറ്റില്‍ പി.ഡബ്ളിയു.സിക്ക് ബ്രാഞ്ച് ഓഫീസ് തുടങ്ങാന്‍ നീക്കം നടന്നത് ഇതിന്റെ ഭാഗമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: