വ്യവസായ മന്ത്രി ഇപി ജയരാജന് തന്റെ മരുമകന് പൊതു മേഖലാ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലി നല്കാന് സ്വന്തം ലെറ്റര്‍ഹെഡില്‍ എഴുതിയ ഉത്തരവ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഹാജരാക്കിയത് സര്‍ക്കാരിനെ ഞെട്ടിച്ചു. ഇ.പി.ജയരാജന് രാജിവയ്ക്കേണ്ടി വന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യത്തെ രാജിയായിരുന്നു അത്. ജയരാജന് കുറ്റക്കാരനാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി കണ്ടെത്തുകയും ശാസിക്കുകയും ചെയ്തെങ്കിലും ജയരാജന് പിന്നീട് മന്ത്രി സ്ഥാനത്ത് മടങ്ങിയെത്തി.
ബന്ധു നിയമനത്തിന് ഇടതു സര്‍ക്കാരില്‍ കുറവുണ്ടായതുമില്ല. ന്യുനപക്ഷ ക്ഷേമധനകാര്യ കോര്‍പ്പറേഷനില്‍ മന്ത്രി കെടി ജലീല്‍ തന്റെ ബന്ധുവിനെ ജനറല്‍മാനേജറായി നിയമിച്ച സംഭവത്തില്‍ ബന്ധുവിന് ആ സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: