വികസനത്തിന്റെ മറവില്‍ കിഫ്ബി വഴി വലിയ സാമ്പത്തിക അരാജകത്വമാണ് നടന്നത്. നിയമസഭയോട് യാതൊരു ഉത്തരവാദിത്വവുമില്ലാത ഭരണഘടനാ അതീത ശക്തിയായ മാറിയ കിഫ്ബിയില്‍ നിയമാനുസൃതമായ സിഎജി ഓഡിറ്റ് പോലും സര്‍ക്കാര്‍ തടഞ്ഞു. ധൂര്‍ത്തും കൊള്ളുമാണ് കിഫ്ബിയില്‍ നടക്കുന്നത്. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്തെന്ന പ്രതിപക്ഷ ആരോപണം അക്ഷരം പ്രതി ശരി വയ്ക്കുന്നതായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഒടുവില്‍ ഭരണ ഘടനാ തത്വങ്ങളെ കാറ്റില്‍ പറത്തി ചരിത്രത്തില്‍ കേട്ട് കേഴ്വി ഇല്ലാത്ത വിധം സിആന്റ്ജി ഓഡിറ്റ് പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു കൊണ്ട് നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം പാസ്സാക്കി.
കിഫ്ബിയുടെ മസാല ബോണ്ട് കേരളത്തെ കടക്കെണിയിലേക്കാണ് തള്ളിവിട്ടത്.. 2150 കോടിയുടെ മസാല ബോണ്ട് ലാവ്ലിന് ബന്ധമുള്ള സിഡിപിക്യു എ കനേഡിയന്‍ കമ്പനി 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് വാങ്ങിയത്. 2150 കോടിയുടെ ബോണ്ടിന് അഞ്ച് വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്‍കണം. ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ലിസ്റ്റു ചെയ്യുന്നതിന് മുന്‍പ് തന്നെ മസാലാ ബോണ്ട് രഹസ്യമായി കച്ചവടം നടത്തിയിരുന്നു. കോടികളുടെ കമ്മീഷന് ഇതില്‍ മറിഞ്ഞിട്ടുണ്ടാകണം. ദുരൂഹമായ ഈ ഇടപാടില്‍ നടന്നത് വന്‍ അഴിമതിയും ധൂര്‍ത്തും. മസാലാ ബോണ്ട് ഭരണ ഘടനാ വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തന്നെ ചോര്‍ത്തുന്ന അവിവേകവും സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: