കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനെതില് ഇഡി ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. കള്ളപ്പണ ഇടപാട് കേസിലെ പ്രമുഖരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ അസംബന്ധമാണെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.
അതേസമയം കേന്ദ്ര ഏജന്‍സിയായ ഇഡിയുടെ അന്വേഷണം ശരിയായ രീതിയില്‍ ആണോ എന്നാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ഇഡി ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു.
ഹര്‍ജിയുടെ പേരില്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇഡി ഉദ്യോഗസ്ഥര്‍ പുറത്ത് വിടുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇഡിക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: