ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാനു വേണ്ടി പണിയെടുത്ത് കോണ്‍ഗ്രസ് നേതാക്കാള്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ നേതാക്കള്‍ സജീവമായിട്ടില്ല. സ്ഥാനാര്‍ഥി പര്യടനത്തില്‍ പോലും കോണ്‍ഗ്രസ് ഭാരവാഹികളുടെ ഉള്‍പ്പെടെ സാന്നിധ്യമില്ലാതായതോടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.മുരളി അവലോകനയോഗത്തില്‍ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചു.
പരാജയപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്, ഇതുസംബന്ധിച്ച് വ്യക്തമായ വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. പലരും കുടെനിന്ന് ഒറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുവേളയില്‍ പ്രചരണത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിപോലും അദ്ദേഹം മുഴക്കിയതായാണ് വിവരം. ഇത്തരത്തില്‍ നാണം കെടാനില്ലെന്നും അദ്ദേഹം അറിയിച്ചു. അവലോകന യോഗത്തില്‍ നാമമാത്രമായ നേതാക്കളാണ് പങ്കെടുത്തത്. മഴ ആയതിനാല്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെന്നാണ് നേതാക്കള്‍ അറിയിച്ചത്.
ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞദിവസം മുളക്കുഴ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കളും പത്രസമ്മേളനം നടത്തിയിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയെ ചെങ്ങന്നൂരില്‍ വിജയിപ്പിക്കാനാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രഹസ്യനീക്കമെന്ന് മുളക്കുഴയില്‍ നിന്നുള്ള മുന്‍ ജനപ്രതിനിധികളും ഭാരവാഹികളും ആരോപിച്ചു.
എ ഗ്രൂപ്പിന്റെ നോമിനിയായാണ് എം. മുരളി മണ്ഡലത്തിലെത്തിയത്. എന്നാല്‍, ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ പോലും പ്രവര്‍ത്തനത്തിലില്ല. മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസുകാരെ പി.സി. വിഷ്ണുനാഥ് കുണ്ടറയിലേക്ക് കൊണ്ടുപോയി. എ ഗ്രൂപ്പ് നേതാവായിരുന്ന അഡ്വ. എബി കുര്യാക്കോസിന്റെ പേരായിരുന്നു സ്ഥാനാര്‍ഥി പട്ടികയില്‍ അവസാനം വരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ വിശ്വസ്തനായ എം.മുരളിയെ ഉമ്മന്‍ചാണ്ടി പ്രത്യേക താല്പര്യപ്രകാരമാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ എബികുര്യാക്കോസിനെ അനുകൂലിക്കുന്നവരും പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: