ആലപ്പുഴ: കേരളത്തില്‍ ആദ്യമായി ജന്മമെടുത്ത തൊഴിലാളിപ്രസ്ഥാനം നൂറാംവയസ്സിലേയ്‌ക്ക്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ കയര്‍ഫാക്ടറി തൊഴിലാളിയായി യൂറോപ്യന്‍ കമ്പനികളില്‍ ജോലിചെയ്ത് പീഡനങ്ങള്‍ അനുഭവിച്ച വാടപ്പുറം ബാവ എന്ന തൊഴിലാളിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ നൂറാം വയസിലേക്ക് പ്രവേശിക്കുന്നതായി വാടപ്പുറം ബാവ ഫൗണ്ടേഷന്‍ പ്രസിഡന്റ് സജീവ് ജനാര്‍ദനന്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനം ആരംഭിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന വാദം ചരിത്ര വഞ്ചനയാണ്. 1922 മാര്‍ച്ച് 31 ന് വാടപ്പുറം ബാവയും കൂട്ടരും തൊഴിലാളിസംഘം ഉണ്ടാക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കടല്‍കടന്ന് എത്തിയിരുന്നില്ല. 1922 മാര്‍ച്ച് 31ന് ജന്മമെടുത്ത തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ ശതാബ്ദിവര്‍ഷമായി വാടപ്പുറംബാവ ഫൗണ്ടേണ്ടഷന്‍ ആചരിക്കുന്നു. ഇതാധാരമാക്കി ചിത്രീകരിച്ച ‘തൊഴിലാളിവര്‍ഗ ആത്മാഭിമാനത്തിനും അവകാശങ്ങള്‍ക്കും നൂറുവയസ്’ എന്ന ഡോക്യുമെന്ററി ഉടനെ ലോഞ്ച് ചെയ്യും.
ശതാബ്ദിവര്‍ഷത്തില്‍ വാടപ്പുറം ബാവയുടെ സ്മാരകമായി വാടപ്പുറം ബാവ മെമ്മോറിയല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ലേബര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്എന്ന സ്ഥാപനം ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ്പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം, സെക്രട്ടറി പി. ഡി ശ്രീനിവാസന്‍, രക്ഷാധികാരി വി. കമലാസനന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: