തിരുവനന്തപരം: മതേതര കേരളം എന്ന് നമ്മള് അഭിമാനിക്കുന്ന ഈ നാട്ടില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ സംഭവിച്ച കുറച്ചു കാര്യങ്ങളെ കുറിച്ച് വിവരിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ. മാണി ഒരു മണിക്കൂറില്‍ തിരുത്തി പറഞ്ഞു . കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ് കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ? ആരെയാണ് ജോസ് ഭയക്കുന്നത് ? രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കിയ എല്‍ദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ? ആരാണ് എല്‍ദോയെ ഭീഷണിപ്പെടുത്തിയത് ? ആരോടാണ് എല്‍ദോ ഇതിന്റെ പേരില്‍ മാപ്പു പറഞ്ഞത് ? ഉത്തരം എല്ലാവര്ക്കും അറിയാം . പക്ഷെ പറയാന്‍ പലരുടെയും നാവു പൊങ്ങില്ല . ജോസ് ഭയക്കുന്നതും , എല്‍ദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തില്‍ കെട്ടപ്പെട്ട ആളുകളാണെന്നും പിസി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മതേതര കേരളം എന്ന് നമ്മള് അഭിമാനിക്കുന്ന ഈ നാട്ടില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ സംഭവിച്ച കുറച്ചു കാര്യങ്ങള്‍ . ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി ഒരു മണിക്കൂറില്‍ തിരുത്തി പറഞ്ഞു . കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ് കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ? ആരെയാണ് ജോസ് ഭയക്കുന്നത് ? രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കിയ എല്‍ദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ? ആരാണ് എല്‍ദോയെ ഭീഷണിപ്പെടുത്തിയത് ? ആരോടാണ് എല്‍ദോ ഇതിന്റെ പേരില്‍ മാപ്പു പറഞ്ഞത് ? ഉത്തരം എല്ലാവര്ക്കും അറിയാം . പക്ഷെ പറയാന്‍ പലരുടെയും നാവു പൊങ്ങില്ല . ജോസ് ഭയക്കുന്നതും , എല്‍ദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തില്‍ കെട്ടപ്പെട്ട ആളുകള്‍ . വിശ്വാസ സംരക്ഷണ വിഷയത്തില്‍ പോരാടിയപ്പോള്‍ , അതിന്റെ പേരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോള്‍ എന്നെ ഊര് വിലക്കിയത് ഇതേ ആളുകള്‍ . ഒരിക്കല്‍ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകള്‍ക്കുമെതിരെ സംസാരിച്ചപ്പോള്‍ എന്നെ ഒരു സമുദായത്തിന്റെ മുഴുവന്‍ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കിയപ്പോള് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതും ഇതേ ആളുകള്‍ . ഈ കാരണങ്ങളാല്‍ ,തിരഞ്ഞെടുപ്പ് പര്യടനത്തില്‍ കൂവി ഓടിക്കാന്‍ ശ്രമിച്ചതും ഇതേ ആളുകള്‍ . എന്നിട്ടും ഈ നാടിന്റെ പേരാണ് രസം. ‘മതേതര കേരളം ‘. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: