കൊച്ചി: പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റുന്ന ലൗ ജിഹാദ് വിഷയത്തില്‍ കേരളത്തിലെ മുന്നണികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി. ഇടത് മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി ഉന്നയിച്ചത് ലൗ ജിഹാദിന് ഇരയാക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ തന്നെയാണ്. ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ ഈ ആശങ്കയോട് ഇടതു-വലതു മുന്നണികള്‍ക്ക് എന്ത് സമാധാനമാണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആവശ്യപ്പെട്ടു.
ലൗ ജിഹാദ് സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗ്ഗീയ പ്രചരണം മാത്രമാണെന്ന വാദം പൊളിഞ്ഞു വീണിരിക്കുന്നു. നിരവധി ഹിന്ദു, ക്രിസ്ത്യന്‍ യുവതികളാണ് നിത്യേന ലൗ ജിഹാദില്‍ പെട്ട് വഞ്ചിതരാകുന്നത്. തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമായിരക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ലൗ ജിഹാദ് അവരുടെ മനസമാധാനം കെടുത്തിയിരിക്കുകയാണെന്ന് ബാബു പറഞ്ഞു.
ഒരു സംഘടനാ രൂപത്തില്‍ നടക്കുന്ന പ്രവര്‍ത്തനമല്ല ലൗ ജിഹാദ് എന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. മത ബോധം നേടിയ ഓരോ വ്യക്തിയും പരപ്രേരണ കൂടാതെ തന്നെ പ്രണയത്തെ മതം മാറ്റത്തിനായ് ഉപയോഗിക്കുന്നത് കൊണ്ട് ഇതിന്റെ പിന്നിലെ ഗൂഢാലോചനയോ ആസൂത്രണമോ കണ്ടെത്താന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാതെ പോകുന്നു. വിവാഹത്തിന് മുമ്പുള്ള മത പഠനത്തിലൂടെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയരാവുന്ന യുവതികള്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നു എന്നാണ് പറയാറുള്ളത്. അക്കാരണം കൊണ്ട് ലൗ ജിഹാദ് ഇല്ലെന്ന് പറയാനാവില്ല. വിവാഹത്തിന് വേണ്ടി പെണ്‍കുട്ടികളെ മതം മാറ്റുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തിയ ഇതര സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളത്തിലും നിയമമുണ്ടാക്കാന്‍ തയാറുണ്ടോയെന്നു കൂടി ഇടത്-വലത് മുന്നണി നേതാക്കള്‍ വ്യക്തമാക്കണമെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: