Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലൗജിഹാദിനു പിന്നിലെ പച്ച യാഥാര്‍ത്ഥ്യങ്ങള്‍

പരസ്പരം എതിര്‍ക്കുന്നു എന്നു പറയുന്ന ഇടതുമുന്നണിയും വലതുമുന്നണിയും തങ്ങളുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ഇസ്ലാമിക തീവ്രവാദികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലൗജിഹാദിനെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്നൊരു നിലപാട് അവര്‍ എടുത്തിട്ടുള്ളത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 31, 2021, 05:00 am IST
in Editorial

കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാവ് ജോസ് കെ.മാണി ലൗജിഹാദിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇടതുമുന്നണിയെ വെട്ടിലാക്കിയിരിക്കുന്നു. ലൗജിഹാദില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും, അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞതിനെ കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ്-കെസിബിസി പൂര്‍ണമായി പിന്തുണച്ചത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലൗജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും, സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട കെസിബിസി, ലൗജിഹാദ്  ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിട്ടാകാമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ലൗജിഹാദിന്റെ കാര്യത്തില്‍ സഭയ്‌ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും, അത് ദൂരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളുമാണെന്നുമുള്ള കെസിബിസിയുടെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് കെസിബിസി ഈ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളതെങ്കിലും അത് രാഷ്‌ട്രീയ പ്രേരിതമല്ല. കാരണം ഇതിനു മുന്‍പ് പലതവണ ലൗജിഹാദിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭയില്‍പ്പെട്ടവര്‍ ആശങ്ക രേഖപ്പെടുത്തുകയും, ഇതുസംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അപ്പോഴൊക്കെ സിപിഎമ്മും കോണ്‍ഗ്രസ്സും ഇടതു-വലതു മുന്നണികളും ലൗജിഹാദിനെ നിരാകരിക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ആണ് ചെയ്തത്.

ലൗജിഹാദ് കേരളത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ചില തീവ്രവാദ സംഘടനകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയോടെ നടക്കുന്ന ഇതിന് നിരവധി ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ട്. ലൗജിഹാദിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെട്ട പല പെണ്‍കുട്ടികളും അവരനുഭവിച്ച മതപരമായ പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകള്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. തിരുവനന്തപുരം സ്വദേശിയായ നിമിഷയടക്കം നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കെണിയില്‍പ്പെട്ട് മതംമാറി ജിഹാദിനിറങ്ങുകയും, അഫ്ഗാനിസ്ഥാനിലും സിറിയയിലും മറ്റും എത്തിച്ചേര്‍ന്ന് അവിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയുമാണ്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ വന്നിട്ടും ഇസ്ലാമിക മതമൗലിക വാദികളും തീവ്രവാദികളുമായി അവിശുദ്ധ സഖ്യം പുലര്‍ത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകന്മാരും കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതേസമയം, ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗുജറാത്തും ലൗജിഹാദിനെതിരെ ജനാധിപത്യപരമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ആക്രോശവുമായി രംഗത്തുവന്നു! യുവതീയുവാക്കളുടെ പ്രണയ വിവാഹങ്ങളെ അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും ഈ നിയമങ്ങള്‍ എതിര്‍ക്കുന്നില്ല. അതിന്റെ പേരിലുള്ള മതംമാറ്റത്തെയും പീഡനങ്ങളെയുമാണ് എതിര്‍ക്കുന്നത്.

രണ്ട് വര്‍ഷമായി കാണാതായിരിക്കുന്ന പത്തനംതിട്ടക്കാരിയായ ജെസ്‌ന എന്ന പെണ്‍കുട്ടിയെ ചില മതതീവ്രവാദ സംഘടനകള്‍ സിറിയയില്‍ എത്തിച്ചതായാണ് വിവരമെന്ന് കേസ് ഏറ്റെടുത്ത സിബിഐ ഹൈക്കോടതിയെ അറിയിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. വൈക്കത്തെ അഖില എന്ന പെണ്‍കുട്ടി പ്രണയത്തിലകപ്പെട്ട് ഇസ്ലാംമതം സ്വീകരിച്ചപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയവര്‍ ജെസ്‌നയുടെ കാര്യത്തില്‍ ഒരക്ഷരംപോലും മിണ്ടുന്നില്ല. പരസ്പരം എതിര്‍ക്കുന്നു എന്നു പറയുന്ന ഇടതുമുന്നണിയും വലതുമുന്നണിയും തങ്ങളുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ഇസ്ലാമിക തീവ്രവാദികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലൗജിഹാദിനെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്നൊരു നിലപാട് അവര്‍ എടുത്തിട്ടുള്ളത്. ലൗജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് എന്‍ഡിഎ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടന പത്രികകള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ഇതിന് തെളിവാണ്. ലൗജിഹാദിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കണമെന്ന ജോസ് കെ. മാണിയുടെ പ്രതികരണം ഇടതുമുന്നണിയെ മാത്രമല്ല ഐക്യമുന്നണിയെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ലൗജിഹാദ് മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും എതിരാണ്. പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന മനുഷ്യാവകാശങ്ങളെ ഹൈജാക്ക് ചെയ്യലാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയെ നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമായിരിക്കും ലൗജിഹാദ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.