കോഴിക്കോട്: കൊല്‍ക്കത്തയില്‍ നിന്ന് ഐ ലീഗ് കിരീടവുമായി എത്തിയ ഗോകുലം കേരള എഫ്സിക്ക്് ഉജ്ജ്വല സ്വീകരണം. കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ടീമിന് ഹോം ഗ്രൗണ്ടായ കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്നലെ ഗംഭീര സ്വീകരണം നല്കി. മുഖ്യപരിശീലകന്‍ വിസന്സോ അനീസേയുടെയും ക്യാപ്റ്റന്‍ മുഹമ്മദ് അവാലിന്റെയും നേതൃത്വത്തിലാണ് കളിക്കാര്‍ സ്റ്റേഡിയത്തിലെത്തിയത്.
വലിയ നേട്ടമാണ് ഗോകുലം കേരളക്ക് സ്വന്തമായതെന്ന് സി.ഇ.ഒ അശോക് കുമാര്‍ പറഞ്ഞു. എ.എഫ്.സി കപ്പിലും ടീം മികച്ച പ്രകടനം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പ്രകടനമാണ് ഐ ലീഗ് കിരീടം സമ്മാനിച്ചത്. അടുത്ത വര്‍ഷവും മികവ് ആവര്‍ത്തിക്കുമെന്ന്് ഇറ്റാലിക്കാരന് കോച്ച് അനീസേ പറഞ്ഞു.
ഐ ലീഗില്‍ ഗോകുലം 31 ഗോളുകള്‍ അടിച്ചു. 17 എണ്ണം തിരിച്ചുവാങ്ങി. ഗോകുലത്തിന്റെ പത്ത് താരങ്ങള്‍ ഗോള്‍ നേടി. ഐ ലീഗില്‍ തന്നെ അപൂര്‍വമാണിതെന്നും കോച്ച് പറഞ്ഞു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഐ ലീഗ് കിരീടമെന്നും എല്ലാം വിജയകരമായി അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും അവാല്‍ അഭിപ്രായപ്പെട്ടു.
ട്രാവുവിനെതിരായ അവസാന മത്സരത്തില്‍ എഴുപതാം മിനിറ്റില്‍ ഫ്രീ കിക്കെടുക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നെന്ന് അഫ്ഗാന് ഇന്റര്‍നാഷണലായ ഷെരീഫ് മുഹമ്മദ് പറഞ്ഞു. ആ ഗോള്‍ കളിയുടെ ഗതിമാറ്റി. കളിക്കാരുടെ ആത്മവിശ്വാസമുയര്‍ത്തി. ആദ്യമായാണ് ഇന്ത്യയില്‍ കളിക്കുന്നത്. ട്രോഫി നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന്് ഷെരീഫ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. രണ്ടാം തവണ എ.എഫ്.സി കപ്പില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ഗോകുലത്തിന്റെ ടോപ്സ്കോററായ ഘാനക്കാരന്‍ ഡെന്നിസ് ആന്റ്വി . 2012ല്‍ മലേഷ്യന്‍ ക്ലബായ കെലാന്റന്‍ എഫ്എക്ക് വേണ്ടി 18-ാം വയസില്‍ ആന്റ്വി എ.എഫ്.സി കപ്പില്‍ പന്ത് തട്ടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: