ന്യൂദല്‍ഹി: അയല്‍രാജ്യമായ ഭൂട്ടാനില്‍ കോവിഡ് വാക്സീന് എത്തിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഭൂട്ടാന് ബാലതാരം ഖെന്‍ റാബ് യെസ്ഡിന് സില്ഡെന്റെ 37 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വൈറലാകുന്നു.
‘ഇത്രയധികം വാക്സീന് എത്തിച്ചതിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നു. അയല്‍രാജ്യമായി ഇന്ത്യയെ ലഭിച്ചതില്‍ ഭൂട്ടാനികള്‍ അഭിമാനിക്കുന്നു’ – ബഹുമാനത്തോടെ തലകുനിച്ച്, കൈകള്‍ കൂപ്പിയാണ് മിതമായ വാക്കുകളില്‍ ഖെന്‍ റാബ് ഇന്ത്യയോട് നന്ദി അറിയിച്ചത്. ഇന്ത്യയിലെ ഭൂട്ടാന് അംബാസഡര്‍ രുചിര കമ്പോജ് ആണ് ഈ ഭൂട്ടാന് ബാലതാരത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
അതിവേഗം ഈ വീഡിയോ വൈറലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച വാക്സീന് മൈത്രി എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കെല്ലാം കോവിഡ് വാക്സീന് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭൂട്ടാനും ഇന്ത്യ വാക്സീന് നല്‍കിയത്. 5,50,000 വാക്സീന് ഡോസുകളാണ് ഭൂട്ടാനിലെത്തിച്ചത്. ഇന്ത്യയില്‍ നിന്നും വാക്സീന് സ്വീകരിച്ച ആദ്യ അയല്‍ രാജ്യമാണ് ഭൂട്ടാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: