ഇടുക്കി : കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തെ മുഖ്യമന്ത്രിവരെ തള്ളിയതോടെ മാപ്പ് പറഞ്ഞ് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. കുമളി അണക്കരയില്‍ വൃന്ദ കാരാട്ട് പങ്കെടുത്ത പൊതുവേദിയില്‍ വെച്ചാണ ജോയ്സ് മാപ്പ് പറഞ്ഞത്.
അനുചിതമായ പരാമര്‍ശം ആയിരുന്നു. ഇതില്‍ മാപ്പ് പറയുന്നെന്നുമാണ് ജോയ്സ് ജോര്‍ജ് പറഞ്ഞത്. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജോയ്സ് ജോര്‍ജ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രസതാവന നടത്തിയത്. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്ക്കാന് രാഹുല്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.
അതിനിടെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നുള്ളതൊന്നും തങ്ങള്‍ സ്വീകരിക്കുന്ന നിലപാടല്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിനെ തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: