ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വലിയ മാറ്റങ്ങളുടെ വഴി തുറന്നു. ഭീകര പ്രവര്‍ത്തനം വലിയ തോതില്‍ കുറഞ്ഞുവെന്നു മാത്രമല്ല ഭീകരരാകുന്ന യുവാക്കളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 2020നെ അപേക്ഷിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ 25 ശതമാനം കുറഞ്ഞു. 2020ല്‍ 167 യുവാക്കളാണ് ഭീകര സംഘടനകളില്‍ ചേര്‍ന്നതെങ്കില്‍ ഈ വര്‍ഷം മൂന്നു മാസത്തിനിടെ 20 പേര് മാത്രമാണ് ചേര്‍ന്നത്. 2020ല്‍ ഇതേ സമയത്ത് 58 വെടിവയ്പ്പുകളുണ്ടായി. എന്നാല്‍ ഈ വര്‍ഷം ഇതേ സമയം വരെ 43 സംഭവങ്ങള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ആറു നാട്ടുകാരാണ് കൊല്ലപ്പെട്ടത്. ഇത് ഒരാള്‍ മാത്രമായി കുറഞ്ഞു. ഈ വര്‍ഷം ഭീകര സംഘടനകളില്‍ ചേരാന്‍ പോയ ഒമ്പത് പേര് മടങ്ങിയെത്തി.
2021ല്‍ ഭീകര സംഘടനകളില്‍ ചേര്‍ന്ന 20 പേരില്‍ എട്ടു പേര് സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. ഭീകരരോട് അവരുടെ കുടുംബാംഗങ്ങളെക്കൊണ്ട് അഭ്യര്‍ഥന നടത്തിക്കുകയെന്ന പുതിയ തന്ത്രമാണ് ഇപ്പോള്‍ സൈന്യം അവിടെ പയറ്റുന്നത്. കാരണങ്ങള്‍ നിരത്തി മടങ്ങിവരാന്‍ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചതോടെ മനംമാറി 15 പേരാണ് സൈന്യത്തിന് കീഴടങ്ങിയതും സമാധാനത്തിന്റെ മാര്‍ഗം സ്വീകരിച്ചതും. സൈന്യം സ്വീകരിച്ച പല മാര്‍ഗങ്ങള്‍ കാരണം ഭീകരതയിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: