കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപ് നായര്‍. കോടതിക്ക് മാത്രാണ് പരാതി അയച്ചിട്ടുള്ളതെന്നും സന്ദീപിന്റെ അഭിഭാഷക അറിയിച്ചു. സന്ദീപ് നേരിട്ട് പരാതി നല്‍കാത്ത കേസില്‍ ക്രൈംബ്രാഞ്ചിന് എങ്ങിനെ കേസെടുക്കാന്‍ കഴിയുമെന്നും അഭിഭാഷ ചോദിച്ചു.
ഇതോടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയ സംസ്ഥാന സര്‍ക്കാര്‍ കുരുക്കിലാവുകയാണ്. ഇഡിക്കെതിരെ കേസെടുത്തെന്ന ക്രൈംബ്രാഞ്ചിന്റെ വാദം തെറ്റാണെന്നും അഡ്വ. പി.വി. വിജയം അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സന്ദീപിന് താന്‍ മാത്രമാണ് അഭിഭാഷകയായിട്ടുള്ളത്. എന്‍ഫോഴ്സ്മെന്റിനെതിരെ താനോ സന്ദീപോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ ക്രൈംബ്രാഞ്ചിന് എങ്ങിനെ കേസെടുത്താന്‍ കഴിയും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ കഴിയില്ലെന്നും വിജയം പറഞ്ഞു.
കോടതിക്ക് മാത്രമാണ് സന്ദീപ് നായര്‍ നിലവില്‍ പരാതി അയച്ചിട്ടുള്ളത്. അതിന്റെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമില്ല. മാര്‍ച്ച് അഞ്ചിന് എറണാകുളം സിജെഎമ്മിനാണ പരാതി നല്‍കിയിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റിനെതിരെ കേസെടുക്കുന്നതെന്നായിരുന്നു ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: