ഇടുക്കി : കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ സ്ത്രീകള്‍ സൂക്ഷിക്കണമെന്ന് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് സിപിഎം നേതാവിന്റെ വിമര്‍ശനം. ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എം.എം. മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജോയ്സ്. ഇടുക്കി ഇരട്ടയാറില്‍ പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇത്തരത്തിലുള്ള പരാമര്‍ശം.
‘പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്ക്കാന് രാഹുല്‍ പഠിപ്പിക്കും’. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. അതേസമയം അവനവന്റെ സ്വാഭാവമാണ് മറ്റുള്ളവര്‍ക്കെന്ന് ജോയ്സ് തെറ്റിദ്ധരിച്ചതാകുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
എം.എം. മണി മുന്‍പും ഇതുപോലെയൊക്കെയുള്ള പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എം.എം. മണിയെ സുഖിപ്പിക്കലാണ് ജോയ്സ് ജോര്‍ജിന്റെ ഇടുക്കിയിലെ രാഷ്ട്രീയം. ജോയ്സ് ജോര്‍ജിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. അശ്ലീല മനസ്സിന്റെ ഉടമയായ ഒരു മ്ലേച്ഛനാണ് താന്‍ എന്നു കൂടി ജോയ്സ് തെളിയിച്ചിരിക്കുകയാണ് ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: