മുംബൈ: ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് , ഓള് റൗണ്ടര്‍ അക്സര്‍ പട്ടേല്‍, പേസര്‍ ക്രിസ് വോക്സ് എന്നിവര്‍ ദല്‍ഹി ക്യാപിറ്റല്്്സ്് ടീമിന്റെ ക്യാമ്പിലെത്തി. വിന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്മെയറും ക്യാമ്പിലുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണ് അശ്വിനും അക്സറും. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്്ക്കിടെ തോളിന് പരിക്കേറ്റ ദല്‍ഹിയുടെ സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക്് ഈ ഐപിഎല്‍ സീസണ് നഷ്ടമായേക്കും.
മുംബൈയിലെ ഹോട്ടലില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീനുശേഷം കളിക്കാര്‍ പരിശീലനം ആരംഭിക്കും. ഏപ്രില്‍ ഒമ്പതിന് ഐപിഎല്‍ തുടങ്ങും. ദല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏപ്രില്‍ പത്തിന് മുംബൈ വാങ്കഡേ സ്്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: