ന്യൂദല്‍ഹി: രാജ്യത്ത് ഇന്ന് 68,020 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 40,414 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 3,082, പഞ്ചാബില്‍ 2,870 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,21,808 ആയി. ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളില്‍ 84.5 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്നാട്, ഛത്തീസ്ഗഡ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആക്ടീവ് കേസുകളുടെ കണക്കില്‍ മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. ചികിത്സയില്‍ കഴിയുന്നതില്‍ 80.17 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
രാജ്യത്ത് ഇതുവരെ 1,13,55,993 പേര് രോഗ മുക്തരായി. 94.32ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 32,231 പേര് രോഗ മുക്തരായി. 291 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 81.79 ശതമാനവും 7 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം 108, പഞ്ചാബില്‍ 69 മരണവും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്ത്യയിലെ മൊത്തം വാക്സിനേഷന് കവറേജ് 6 കോടി കവിഞ്ഞു. 9,92,483 സെഷനുകളിലായി 6.05 കോടി (6,05,30,435) വാക്സിന് ഡോസ് വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: