Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാഞ്ഞിരപ്പള്ളിയില്‍ കണ്ണായി കരളായി കണ്ണന്താനം; വികസനത്തിന്റെ വികാരമായി സാധാരണക്കാര്‍ക്കൊപ്പം

കാഞ്ഞിരപ്പള്ളിയില്‍ നേരത്തെ എംഎല്‍എയായിരുന്ന കണ്ണന്താനം അന്ന് വികസനക്കുതിപ്പ് എങ്ങനെയാണ് നടപ്പാക്കിയതെന്ന് അറിയാവുന്നവര്‍ സമ്മാനിക്കുന്ന ചിരി മാത്രം മതി അവരുടെ പിന്തുണ അറിയാന്‍.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Mar 28, 2021, 02:59 pm IST
in Kerala

കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനം ഒരു വികാരമായി മാറുകയാണ്. വികസനത്തിന്റെ വികാരം. കാഞ്ഞിരപ്പള്ളിക്കാര്‍ക്കറിയാം കണ്ണന്താനത്തെ. സാധാരണക്കാര്‍ക്കൊപ്പമുണ്ട് സ്ഥാനാര്‍ഥി. അത് വാക്കിലും പെരുമാറ്റത്തിലും പ്രകടമാണ്. കാഞ്ഞിരപ്പള്ളിയുടെ ഗ്രാമവീഥികള്‍ നല്‍കുന്ന സ്വീകരണത്തിലെ ഇഴയടുപ്പം കണ്ണന്താനം അവരുടെ സ്വന്തക്കാരനെന്ന് വിളിച്ചുപറയുന്നു…

സമയം രാവിലെ 7.00  

വീടിന്റെ സ്വീകരണ മുറിയില്‍ കാത്തിരിക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ആതിഥേയനായി അല്‍ഫോന്‍സ് കണ്ണന്താനം. നടപ്പ്, കുശലാന്വേഷണം, സംസാരം എല്ലാം ചടുലം.  

എല്ലാം നിശ്ചയിച്ച സമയത്തുതന്നെ നടക്കണം. ജനസേവനത്തിലും കൃത്യനിഷ്ഠ പുലര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയുള്ള ഈ സ്ഥാനാര്‍ഥിയുടെ ഒപ്പം ചേരുന്നത് പുതിയ അനുഭവമെന്ന് പ്രവര്‍ത്തകര്‍.

സമയം 8.00. കങ്ങഴ പഞ്ചായത്തിലെ പത്തനാട്. ചില സുഹൃത്തുക്കളുടെ വീടുകളിലേക്ക്. ജയിപ്പിക്കണമെന്ന് മാത്രം പറഞ്ഞ് അടുത്ത വീട്ടിലേക്ക്. 9.30 ആയപ്പോഴേക്കും പത്തനാട് കവലയില്‍ പ്രവര്‍ത്തകരിലേക്ക്. പിന്നെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക്.

‘വികസനം വേണ്ടേ ഇവിടെ?’ ആ ചോദ്യത്തിന്റെ പൊരുള്‍ അറിയാവുന്നവരാണ് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍. കാഞ്ഞിരപ്പള്ളിയില്‍ നേരത്തെ എംഎല്‍എയായിരുന്ന കണ്ണന്താനം അന്ന് വികസനക്കുതിപ്പ് എങ്ങനെയാണ് നടപ്പാക്കിയതെന്ന് അറിയാവുന്നവര്‍ സമ്മാനിക്കുന്ന ചിരി മാത്രം മതി അവരുടെ പിന്തുണ അറിയാന്‍. വീട്ടമ്മമാര്‍, വിദ്യാര്‍ഥിനികള്‍, കര്‍ഷകര്‍ തുടങ്ങി ഭിന്നതുറകളില്‍ നിന്നുള്ളവര്‍ പര്യടനപരിപാടിയുടെ തുടക്കത്തില്‍ ആശംസകള്‍ നേര്‍ന്നെത്തി. എല്ലാവരോടും സ്ഥാനാര്‍ഥി പറഞ്ഞത് വികസനസ്വപ്‌നങ്ങള്‍ മാത്രം.  

ചെറിയവാക്കുകളില്‍, ചെയ്യാനാവുന്നത് മാത്രം പറഞ്ഞ് വോട്ടുതേടി പര്യടന വാഹനത്തിലേക്ക്.

സമയം 11.25. പ്ലാക്കല്‍പടി, മുണ്ടന്താനം പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. അപ്പോഴേക്കും ജനം ടിവി സംഘം കണ്ണന്താനത്തെ തേടിയെത്തി. തിരക്കിനിടയിലും അവരോട് അല്പനേരം. ജയിച്ചാല്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. മുടങ്ങിക്കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്, മണിമല കുടിവെള്ള പദ്ധതി എന്നിവ പൂര്‍ത്തീകരിക്കും. എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ആരു വിളിച്ചാലും ഫോണെടുക്കും. ചിരിച്ച് കാണിച്ചാല്‍ പോരാ, വികസനം എത്തിക്കണമെന്നാണ് തന്റെ നിലപാടെന്ന് നാട്ടുകാര്‍ക്ക് മുമ്പില്‍ മനസ്സു തുറന്നു.

കങ്ങഴ പഞ്ചായത്തിലെ പര്യടനം ഒരു മണിയോടെ സമാപിച്ചു. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് കറുകച്ചാലിലേക്ക്. ഉച്ചഭക്ഷണം ബിജെപി കറുകച്ചാല്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുസുമവിലാസം അനില്‍കുമാറിന്റെ വസതിയിലാണ്. അവിടെയെത്തിയപ്പോഴേക്കും ഭക്ഷണം റെഡി. പ്രവര്‍ത്തകര്‍ക്കൊപ്പം ഊണു കഴിച്ചു. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊപ്പം സെല്‍ഫിയെടുത്തു. കുട്ടികളോട് പഠനകാര്യങ്ങളെക്കുറിച്ച് തിരക്കി. തുടര്‍ പഠനത്തെക്കുറിച്ച് ഉപദേശവും നല്‍കിയതോടെ അവര്‍ക്കും സന്തോഷം. അനില്‍കുമാറിന്റെ അമ്മ കമലമ്മയുടെ അനുഗ്രഹവും വാങ്ങി അടുത്ത സ്ഥലത്തേക്ക്.

സമയം 2.15. കൂത്രപ്പള്ളി, തുടര്‍ന്ന് ചമ്പക്കര, മക്കില്‍ഭാഗം, വള്ളിവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു. കറുകച്ചാല്‍ ടൗണിലാണ് അടുത്തത്. പര്യടന വാഹനം ബസ്സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയപ്പോഴെക്കും കാത്തുനിന്നവര്‍ ഓടിയെത്തി. കൂട്ടത്തില്‍ പഴയ കൂട്ടുകാരന്‍ എം.എ. ദേവസ്യ മുളവനയും. 25 വര്‍ഷമായുള്ള പരിചയമാണ്. അല്‍പസമയം കുശലാന്വേഷണത്തിന് ശേഷം വ്യാപാര സ്ഥാപനങ്ങളിലേക്ക്. ദേവസ്യയും ഒപ്പം കൂടി. പ്രവര്‍ത്തകര്‍ക്കൊപ്പം വേഗത്തില്‍ ഒരോ വ്യാപാര സ്ഥാപനങ്ങളിലും വോട്ട് തേടി. ബസ് സ്റ്റാന്റില്‍ വോട്ടുതേടുന്നതിനിടെ ബസ് കാത്തുനിന്ന വീട്ടമ്മ തങ്ങളനുഭവിക്കുന്ന കുടിവെള്ള പ്രശ്നം കണ്ണന്താനത്തിന് മുമ്പില്‍ അവതരിപ്പിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് സ്ഥാനാര്‍ഥി അടുത്ത സ്ഥലത്തേക്ക് പോയത്.

പര്യടനം സമാപിക്കാറായപ്പോഴേക്കും ചെറിയ മഴ. അല്‍പം വിശ്രമം. മഴ മാറിയതോടെ വീണ്ടും വോട്ടു തേടിയുള്ള യാത്ര… യാത്ര തുടരുകയാണ്. വിജയത്തിലേക്കുള്ള യാത്ര.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍അല്‍ഫോന്‍സ് കണ്ണന്താനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പാട്‌നയിലെ പ്രഹസനം

Kerala

ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല, മുസ്ലീങ്ങളുടെ പാർട്ടി മാത്രമായ മുസ്ലിംലീഗ് എങ്ങിനെ മതേതരപാര്‍ട്ടിയാകും?: രാഹുലിനോട് അൽഫോൺസ് കണ്ണന്താനം

India

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; കനത്ത സുരക്ഷ ഒരുക്കി അധികൃതര്‍

India

കര്‍ണ്ണാടകയിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലുള്ള മുന്‍തൂക്കം ബിജെപിയ്‌ക്ക് അനുകൂലമാവുമെന്ന് ഹിന്ദു ദിനപത്രത്തിന്റെ വിശകലനം

India

കര്‍ണാടകയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.