തിരുവനന്തപുരം: സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ നല്കിയ മൊഴി പുറത്തുവന്നതോടെ അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. മൊഴി എന്ന പേരില്‍ എന്ത് തോന്നിയ വാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ തരം താഴുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. എഫ്ബി പോസ്റ്റിലാണ് ശ്രീരാമകൃഷ്ണന് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്.
ഇടതുപക്ഷ പ്രസ്ഥാനത്തേയും പ്രവര്‍ത്തകരേയും താറടിച്ച് കാണിക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്ണന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കൊടുത്തതണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചു വിടുകയാണ്.
ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും ശ്രീരാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: