തിരുവനന്തപുരം ; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രത്യേക അരി വിതരണം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് മുന്‍പ് ഇറക്കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. അരി എത്തുന്നതില്‍ കാലതാമസമുണ്ടായെന്നും വൈകിയെത്തിയ അരി വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴാണ് വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്.
മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്പെഷ്യല്‍ അരി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ ഇതിനെതിരെ കോടതിയെ സമീപിച്ച് നിയമനടപടിയെടുക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ നീക്കം.
വോട്ട് ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ അരി വിതരണം ചെയ്യാനൊരുങ്ങുന്നതെന്ന പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തടഞ്ഞത്. രമേശ് ചെന്നിത്തല പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു . മാർച്ച് , ഏപ്രിൽ മാസങ്ങളിലായി അരി വിതരണം ചെയ്യാനായിരുന്നു തീരുമാനം. വിഷു , ഈസ്റ്റർ പ്രമാണിച്ചാണ് അരി നൽകുന്നതെന്നായിരുന്നു സർക്കാർ പ്രസ്താവന.
അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വിഷുക്കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് അവസാന വാരം നടത്താനിരുന്ന വിഷുക്കിറ്റ് വിതരണമാണ് ഏപ്രിലിലേക്ക് മാറ്റിയത്.വിഷുക്കിറ്റ് വിതരണവും തടയാന്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: