ധാക്ക: അസ്ഥിരതയ്ക്കും ഭീകരതയ്ക്കും അശാന്തിക്കും പകരമായി ഇന്ത്യയും ബംഗ്ലാദേശും സുസ്ഥിരതയും സ്നേഹവും സമാധാനവും പുലര്‍ന്നുകാണാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോകം തങ്ങളുടെ പുരോഗതിയിലൂടെ ലോകത്തിന്റെ പുരോഗമിക്കുന്നത് കാണാനാണ് ഈ രണ്ട് രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നതെന്നും ഓറക്കന്റിയില് മതുവ സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞു.
‘കൊറോണ മഹാമാരിയുടെ നാളുകളില്‍ ഇന്ത്യയും ബംഗ്ലാദേശും കഴിവ് തെളിയിച്ചു. ഇപ്പോള്‍ രണ്ട് രാഷ്ട്രങ്ങളും ഈ രോഗഭീതി വീണ്ടും നേരിട്ടുകൊണ്ടിരിക്കുകയും ഒരുമിച്ച് ഇതിനോട് പൊരുതുകയും ചെയ്യുകയാണ്. ബംഗ്ലാദേശ് പൗരന്മാര്ക്ക് ഇന്ത്യാ നിര്‍മ്മിത വാക്സിന് നല്‍കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമായി കണക്കാക്കുന്നു,’ മോദി അഭിപ്രായപ്പെട്ടു.
പുരാണ പാരമ്പര്യത്തില്‍ 51 ശക്തിപീഢങ്ങളില് ഒന്നായ സത്ഖിരയിലെ ജഷൊരേശ്വരി കാളി ശക്തിപീഢത്തില്‍ മോദി പൂജ ചെയ്തു. ബംഗ്ലാദേശിലെ ജഷൊരേശ്വരി കാളി ക്ഷേത്രത്തില്‍ കമ്മ്യൂണിറ്റി ഹാള്‍-കം-സൈക്ലോണ്‍ ഷല്‍ട്ടര്‍ നിര്‍മ്മിക്കാനുള്ള ധനസഹായവും മോദി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: