ധാക്ക: രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ആദ്യമായി പങ്കെടുത്ത സമരം ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍.
ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയിലെ നാഷണല്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവേയാണ് മോദി തന്റെ സ്വകാര്യ അനുഭവം പങ്കുവെച്ചത് വേദിയിലും സദസ്സിലും കൗതുകമുണര്‍ത്തി. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദും പ്രധാനമന്ത്രി ഷേഖ് ഹസീനയും പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു മോദിയുടെ ഈ അപൂര്‍വ്വ വെളിപ്പെടുത്തല്‍.
ബംഗ്ലാദേശിന്റെ അമ്പതാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.’ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം എന്റെ ജീവിതത്തിലും നിര്‍ണ്ണായകസംഭവമായിരുന്നു. ഇന്ത്യയില്‍ ഞാനും സഹപ്രവര്‍ത്തകരും സത്യഗ്രഹം നടത്തി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം നടത്തിയതിന് ജയിലില്‍ പോകുകയുമുണ്ടായി.,’ നരേന്ദ്ര മോദി പറഞ്ഞു.
ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുര്‍ റഹ്മാനോടുള്ള ബഹുമാനസൂചകമായി മുജീബ് ജാക്കറ്റ് ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: