തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ക്കെതിരെ ആഞ്ഞടിച്ച് എം.എം. മണി. എന്‍എസ്എസുമായി ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് പ്രശ്നം തണുപ്പിക്കാന്‍ കടകംപള്ളി സുരേന്ദ്രന് ശ്രമിക്കുന്നതിന് തൊട്ട് പിന്നാലെയായിരുന്നു മന്ത്രി മണിയുടെ വെല്ലുവിളി.
സുകുമാരന്‍നായര്‍ക്ക് കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശമില്ലെന്നായിരുന്നു മണിയുടെ പ്രസ്താവന. ചുരുക്കം പേര് മാത്രമേ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയുള്ളൂവെന്നും മന്ത്രി എംഎം മണി പറഞ്ഞു.
ഇതോടെ ഈ പ്രശ്നം ആറിത്തണുക്കാനുള്ള സാധ്യതയില്ലെന്ന സുചനയാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് ശബരിമല, മന്നം ജയന്തി ദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി, മുന്നോട്ട സമുദായപ്പട്ടിക എന്നീ പ്രശ്നങ്ങളില്‍ എന്‍എസ്എസ് സര്‍ക്കാരിനെയും പിണറായി വിജയനെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: