പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശില്‍ പറന്നിറങ്ങിയത് അത്യാധുനിക എയര്‍ഇന്ത്യാ വണ്‍ വിമാനത്തില്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ ബോയിങ്777 വിമാനം അമേരിക്കയില്‍ നിന്നും വാങ്ങിയത്. നവംബര്‍ മാസത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിമാനത്തില്‍ കുടുംത്തോടൊപ്പം യാത്ര നടത്തി വിമാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. എഐ-വണ്ണില്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
ഇതുവരെയും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ വിമാനങ്ങള്‍ നിയന്ത്രിച്ചിരുന്നത് എയര്‍ ഇന്ത്യയാണ്. ബോയിംഗ് 777 എന്ന പുതിയ വിമാനത്തിനായി എയര്‍ ഇന്ത്യ 10 ഓളം ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747200ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കിയിരിക്കുന്നത്.
എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും വിദേശ സന്ദര്‍ശനത്തിന് പോകുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് ഈ വിമാനമായിരിക്കും ഉപയോഗിക്കുക. ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ സ്തംഭിപ്പിക്കാനും വിമാനജോലിക്കാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷി എന്നിവയും ബോയിങ് 777 വിമാനത്തിന്റെ പ്രത്യേകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: