ഗോഹട്ടി: അസമില്‍ ലൗ ജിഹാദ് നിരോധിക്കുന്നതിനൊപ്പം ലാന്‍ഡ് ജിഹാദിനും അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന ആള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദറുദ്ദീന്‍ അജ്മലിനെ ലക്ഷ്യമിട്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. ബദറുദ്ദീന്‍ വന്‍ തോതില്‍ അസമില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലാന്‍ഡ് ജിഹാദ് എന്നാണ് ഇതിനെ അറിയിപ്പെട്ടത്.
ലാന്‍ഡ് ജിഹാദിന്റെ പ്രവര്‍ത്തനം ഇത്തരത്തിലാണ്-
ലാന്‍ഡ് ജിഹാദ് എന്നത് കാലാകാലങ്ങളായി അസമിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പാവങ്ങളെ അവരുടെ ഭൂമി വില്ക്കാന് നിര്‍ബന്ധിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് . മിയകള്‍ (അസമിലെ ബംഗാളി വംശജരായ മുസ്ലിംകള്) ആണ് ഇത്തരം ലാന്‍ഡ് ജിഹാദിനു പിന്നില്‍. സോര്‍ബോഗ്, ദുബ്രി, അതിര്‍ത്തി കുടിയേറ്റ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലാന്‍ഡ് ജിഹാദ് സംഘം ഭൂവുടമയെ സമ്മര്‍ദത്തിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി ഭൂമിയെ വാസയോഗ്യമല്ലാതാക്കും. ചിലപ്പോള്‍ കന്നുകാലികളെ മോഷ്ടിച്ചും കന്നുകാലികളുടെ തലകള്‍ അറുത്ത് മുറ്റത്തേക്ക് എറിയുകയും ചെയ്യുന്നു. ആത്യന്തികമായി, ഭൂമി വില്ക്കാന് ഉടമ നിര്‍ബന്ധിതനാകും. മൂന്നാം കക്ഷി രംഗത്തു വരികയും ഉടമയില്‍ നിന്നു ചെറിയ തുകയ്ക്കു സ്ഥലം കരാര്‍ ആക്കുകയും ലാന്‍ഡ് ജിഹാദ് സംഘത്തിനു കൈമാറുകയുമാണ് പതിവ്. ഇത്തരത്തിലുള്ള സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമായതോടെ അസം സ്വദേശികള്‍ക്ക് വസിക്കാന്‍ സ്ഥലമില്ലാതെയായി.
തദ്ദേശീയരായ അസാമികളുടെ ഭൂമിയിലെ ബംഗ്ലാദേശ് മുസ്ലിംകളുടെ ആക്രമണം പരിഹരിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ ഭൂമി പട്ടയം വിതരണം ചെയ്തിരുന്നു. ഇതിനകം തന്നെ മൂന്ന് ലക്ഷത്തിലധികം തദ്ദേശീയരായ അസമീസ് കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി പട്ടയം നല്‍കിയത്. ഇത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്നു കടന്നു കയറിയവരുടെ പിന്തുണയിലാണ് ബദ്ദറുദ്ദീന്‍ പാര്‍ട്ടി പടത്തുയര്‍ത്തിയതും ഭൂമി പിടിച്ചെടുക്കല്‍ ആരംഭിച്ചതും. ഇതിന് അന്ത്യം കുറിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: