വാഴൂര്‍: ഗവ.പ്രസ്സില്‍ അച്ചടി പൂര്‍ത്തിയാക്കിയ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൈപ്പറ്റി. അതീവ രഹസ്യ സ്വഭാവത്തോടെ അച്ചടി പൂര്‍ത്തിയാക്കിയ തപാല്‍ ബാലറ്റ്, വോട്ടര്‍ സ്ലിപ്പുകള്‍, വോട്ടര്‍ രജിസ്റ്റര്‍, ഹാന്‍ഡ് ബുക്കുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളി െപോളിങ് ബൂത്തുകളിലേക്കായി ഒന്നേകാല്‍ കോടി വോട്ടര്‍ സ്ലിപ്പും കോട്ടയം, ഇടുക്കി ജില്ലകളിലേക്കുള്ള 85000 തപാല്‍ ബാലറ്റുമാണ് വാഴൂര്‍ പ്രസില്‍ അച്ചടിച്ചത്. വ്യാഴാഴ്ച ഇവയെല്ലാം ഓരോ മണ്ഡലത്തിലെയും റിട്ടേണിങ് ഓഫീസര്‍മാര്‍ വാഴൂര്‍ പ്രസ്സില്‍ നിന്ന് കൈപ്പറ്റി.
ഹാന്‍ഡ്ബുക്കുകള്‍, ഫോറങ്ങള്‍ എന്നിവയുടെ തയ്യാറാക്കല്‍ തിരുവനന്തപുരം മണ്ണന്തല ഗവ.പ്രസിലായിരുന്നു. അവിടെ നിന്ന് പ്ലേറ്റുകള്‍ തയ്യാറാക്കി വാഴൂര്‍ പ്രസിലേക്ക് നല്കി. അച്ചടി പൂര്‍ത്തീകരിച്ചത് വാഴൂര്‍ പ്രസിലാണ്. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വാഴൂര്‍ ഗവ.പ്രസ്സ് ഡെപ്യൂട്ടി സൂപ്രണ്ട് സി.കെ.പ്രേംശങ്കറില്‍ നിന്നും അസി.റിട്ടേണിങ് ഓഫീസര്‍ ബൈജു ടി.പോള്‍ ഏറ്റുവാങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: