അയ്മനം: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് വ്യാപകനാശം. കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പോസ്റ്റുകള്‍ മറിഞ്ഞ് റോഡിലേയ്‌ക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കുടയംപടി കവലയ്‌ക്കു സമീപം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് റോഡിലേക്ക് വീണു. നിരവധി വാഹനങ്ങളും കാല്‍നടക്കാരും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
ആംബുലന്‍സുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ പിന്നീട് വഴിതിരിച്ചുവിട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു. അഗ്‌നിശമന സേനയും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒടിഞ്ഞു വീണ മരങ്ങള്‍ മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. ചീപ്പുങ്കല്‍ ആര്‍പ്പുക്കര ഒന്നാം വാര്‍ഡില്‍ ശ്രീഭവനില്‍ വിജയന്റെയും റെജീഷിന്റെയും വീടുകളുടെ മുകളിലേക്ക് മരം വീണ് വീട് തകര്‍ന്നു. നഗരത്തിന്റെ സമീപ ഭാഗ ങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ വിരിച്ചിരുന്ന ഷീറ്റു കള്‍ പറന്നുപോയി നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: