കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ബല്‍രാജ് പര്യടനത്തിന് ഭാഗമായി ആറങ്ങാടിയില്‍ എത്തിയ നേരത്ത് എഴുപതാം വയസിലും ജന്മഭൂമി പത്രം വായിക്കുന്ന ബാലേട്ടനെ ശ്രദ്ധയില്‍പ്പെട്ട സ്ഥാനാര്‍ത്ഥി അടുത്തെത്തി വിശേഷങ്ങള്‍ പങ്കുവെച്ചു. ജന്മഭൂമി വായനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച് തുടങ്ങിയതു മുതല്‍ ജന്മഭൂമിയാണ് വായിക്കുന്നത്.
ഭക്ഷണം മുടക്കിയാലും ഒരു ദിവസം ജന്മഭൂമി വായന മുടക്കാറില്ലെന്ന് പറഞ്ഞു. സംഘകാര്യങ്ങള്‍ കൃത്യമായി അറിയാന്‍ ജന്മഭൂമിക്ക് മാത്രേമേ കഴിയൂ. വായനയിലെ വിവരങ്ങള്‍ തന്റെ കടയില്‍ എത്തുന്നവര്‍ പകര്‍ന്നു നല്‍കുന്നുമുണ്ട്. നേരത്തെ കണ്ണൂരില്‍ ആയിരുന്നു. കാല് നൂറ്റാണ്ടിലധികമായി ആറങ്ങാടിയാണ് താമസം. ഇത്രയും കാലമായി ഇവിടെ ചെറിയ തോതില്‍ പച്ചക്കറി കട നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: