തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് പരിശോധനയ്ക്കായി രാത്രി ഇന്‍കംടാക്സ് കമ്മീഷണര്‍ മഞ്ചിത്ത് സിംഗും എത്തിയത് പരിശോധനയുടെ ഗൗരവം കൂട്ടുന്നു. എട്ടുമണിക്കൂറായി നടക്കുന്ന പരിശോധന രാത്രി വൈകിയും തുടരുകയാണ്.
കമ്മീഷണറോടൊപ്പം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രേയയും രംഗത്തെത്തിയിട്ടുണ്ട്. കിഫ്ബ് വഴി എത്ര കോടിയുടെ പദ്ധതികളാണ് നടപ്പാക്കിയത്, കരാറുകാര്‍ക്ക് എത്ര പണം നല്കി തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കിഫ്ബി മറുപടി നല്‍കിയിരുന്നു. ഈ മറുപടിയെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ പരിശോധന എന്നറിയുന്നു. കരാറുകാര്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.
എന്നാല്‍ ആദായനികുതി വകുപ്പ് കാണിച്ചത് ശുദ്ധതെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. നേരത്തെ ചോദ്യം ചെയ്യലിനായി കിഫ്ബി സിഇഒയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ഹാജരായിരുന്നില്ല. ഇഡിയെ നിയമപരമായി നേരിടാന്‍ ഒരുങ്ങുമ്പോഴാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: