തിരുവനന്തപുരം: മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യയെ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി ചോദിച്ച് വിജിലന്‍സ്. ഇത് സംബന്ധിച്ച കത്ത് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കി.
നിയമനം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ സമിതി നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് തയ്യാറാവുന്നത്.
ഈ വിഷയത്തില്‍ സംസ്‌കൃത സര്‍വ്വകലാശാലയിലെ വിസി ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെങ്കില്‍ ചട്ടപ്രകാരം ഗവര്‍ണറുടെ അനുമതി വേണം. അതിനാലാണ് വിജിലന്‍സ് ഡയറക്ടര്‍ ഗവര്‍ണറുടെ അനുമതി തേടി സര്‍ക്കാരിലേക്ക് അയച്ചത്.
മലയാളം ഭാഷാവിദഗ്ധരായ ഇന്‍റര്‍വ്യൂ ബോര്‍ഡംഗങ്ങളുടെ ശുപാര്‍ശ തള്ളി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചെന്നും ഇന്‍റര്‍വ്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സ്‌കോര്‍ പോയിന്‍റ് കൂട്ടിയെന്നും ഉള്ള പരാതികളാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്. ഈ നിയമനത്തിന് പിന്നില്‍ വിസി ആണെന്ന ആരോപണം ഉള്ളതിനാല്‍ അദ്ദേഹത്തിനെതിരെ അന്വേഷിക്കണം. ഇക്കാര്യത്തില്‍ വിസിയുടെ നിയമനാധികാരിയായ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നതിനാലാണ് ഈ അനുമതി തേടി സര്‍ക്കാരിലേക്ക് കത്തയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: