കരമന: കഴിഞ്ഞ 64 വര്‍ഷം ഭരിച്ച ഇടതു വലതു മുന്നണികളുടെ ഭരണ പരാജയമാണ് കേരളത്തിന്റെ സമസ്ത മേഖലയിലെയും അധഃപതനത്തിന്റെ കാരണമെന്ന് കുമ്മനം രാജഷേഖരന്‍. യുവാക്കള്‍ക്ക് തൊഴിലില്ല. ചെറുപ്പക്കാര്‍ തൊഴില്‍ തേടി അലയുകയാണ്. പിഎസ് സിയെ നോക്കുകുത്തിയാക്കി ഇടതു സര്‍ക്കാര്‍ ഇടതടവില്ലാതെ പിന്‍വാതില്‍ നിയമനം തുടരുകയാണ്. കരമനയില്‍ നടന്ന കുടുംബസംഗമത്തില്‍ കുമ്മനം പറഞ്ഞു.
കോടതിയെപോലും വെല്ലുവിളിച്ചാണ് പിന്‍വാതില്‍ നിയമനവുമായി മുന്നോട്ട് പോയത്. കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് ഇരു മുന്നണികള്‍ക്കും തുല്യ ബാധ്യത. കേരളം വികസന മുരടിപ്പിന്റെ ശവപ്പറമ്പാണ്. ഭാരതത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ വളരെ മുന്നോട്ട് പോയിട്ടും കേരളത്തിന് മാത്രം അതുണ്ടായില്ല. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുവാനായാല് മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ ആവൂ.
ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് അദേഹം പറഞ്ഞു. അതിര്‍ത്തി ജില്ലകളിലാണെങ്കില്‍ തമിഴോ കന്നഡയോ എങ്കിലും സംസാരിക്കുന്നവരെക്കൊണ്ടു മാത്രമേ വോട്ടു ചെയ്യിക്കാവു. സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പോളിംഗ് ഏജന്റോ സംശംയം പ്രകടിപ്പിക്കുന്നവരെകൊണ്ട് സംസാരിപ്പിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. കള്ളവോട്ടുകളും ഇരട്ടവോട്ടുകളും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുമെന്നും കുമ്മനം പറഞ്ഞു.
കേരള തൊഴിലിടം ആകണം. മലയാളികള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് അറുതി ഉണ്ടാവണം. കേരളത്തെ സമഗ്രമായി വികസനം എത്തിക്കുവാനുള്ള മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. പിണറായി വിജയന് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പേര് മാറ്റി ജനങ്ങളെ പറ്റിക്കുകയാണ്.
കേരളം വന്‍ കടക്കെണിയിലേക്കാണ് പോകുന്നത്. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ വികസനത്തിന്റെ കുതിപ്പിലേക്കാണ്. അവിടെ സര്‍ക്കാര്‍ തൊഴില്‍ സംരംഭങ്ങള്‍ക്ക് എല്ലാ വിധ സഹായവും ഒത്താശയും ചെയ്തു കൊടുക്കുകയാണ്. കേരളത്തില്‍ നിന്ന് തൊഴില്‍ സംരംഭകര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ്.
കുമ്മനം വിശദീകരിച്ചു. രാവിലെ വെള്ളാറില്നിന്നായിരുന്നു കുമ്മനത്തിന്റെ പ്രചാരണം തുടങ്ങിയത്. കാലടി, കളിപ്പാന്‍കുളം വാര്‍ഡുകളിള്‍ വീടുസന്ദര്‍ശനം. കരമനയിലെ കുടുംബസംഗമമായിരുന്നു പൊതുപരിപാടി. നെടുങ്കാട്, കമലേശ്വരം, തിരുവല്ലം വാര്‍ഡുകളിലെ പദയാത്രകളിലും കുമ്മനം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: