ചിക്കാഗോ: ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെയും രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങളെയും വിമര്‍ശിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് ചിക്കാഗോ നഗര കൗണ്‍സില്‍. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ സിറ്റി കൗണ്‍സിലുകളിലൊന്നാണിത്. ‘ധാരാളം കൗണ്‍സില്‍ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ഒരുക്കമായിരുന്നില്ല. കാരണം ഈ വിഷയത്തില്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയില്ല’- ചിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫുട് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
18ന് എതിരെ 26 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. ഇത്തരം വിഷയങ്ങളില്‍ ഫെഡറല്‍ ഭരണകൂടമാണ് അഭിപ്രായം പറയുകയോ വിധി പാസാക്കുകയോ ചെയ്യേണ്ടത്. തദ്ദേശ നഗര ഭരണകൂടങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിട്ട് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ആറു വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് സിഎഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: