മുംബൈ: മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്റിലിയയ്ക്ക് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച കേസില്‍ പ്രതിയായ സച്ചിന് വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ മൂന്ന് വരെ നീട്ടി എന്‍ഐഎ കോടതി ഉത്തരവായി.
കുറ്റാരോപിതനായ സച്ചിന് വാസെ ഏഴോ എട്ടോ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകള്‍ നശിപ്പിച്ചെന്നും സംഭവം നടക്കുന്നതിന് മുമ്പ് വ്യാജ ഐഡി കാര്‍ഡുപയോഗിച്ച് പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിച്ചെന്നും എന്‍ ഐഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു. വാസെയുടെ ഹോട്ടല്‍ താമസത്തിനുള്ള ചെലവിലേക്ക് ഒരു ബിസിനസുകാരന് 12 ലക്ഷം രൂപ നല്‍കിയെന്നും അഭിഭാഷകന് വാദിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച സ്ഥലവും വസ്ത്രങ്ങള്‍ കത്തിച്ച സ്ഥലവും സച്ചിന് വാസെ കാണിച്ചുതന്നുവെന്നും ഈ സാമ്പിളുകളെല്ലാം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം 25 സര്‍വ്വീസ് വെടിയുണ്ടകള്‍ കാണാനില്ലെന്നിരിക്കെ, വാസെയുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 62 ബുള്ളറ്റുകള്‍ പിടിച്ചുവെന്നും അഭിഭാഷകന് വാദിച്ചു. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട സച്ചിന് വാസെയുടെ രക്തസാമ്പിളുകള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത അഞ്ച് വാഹനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുമായി ചേര്‍ത്ത് വെച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ അയച്ചിരിക്കുകയാണ്. സച്ചിന് വാസെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാലും മറ്റ് രണ്ട് പ്രതികളെ ചേര്‍ത്തുവെച്ച് ചോദ്യം ചെയ്യേണ്ടതിനാലും കസ്റ്റഡി കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടിക്കിട്ടണമെന്ന് അഭിഭാഷകന് വാദിച്ചു. കോടതി ഈ വാദം ശരിവെച്ച് വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 3 വരെ നീട്ടിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: