ന്യൂദല്‍ഹി : കോവിഡ് വ്യാപന സാധ്യതയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഏപ്രില്‍ 30 അര്‍ധരാത്രിവരെ നീട്ടി. നിലവില്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയും വൈറസിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം പൂര്‍ണ്ണമായും നില്‍ക്കാത്ത സാഹചര്യത്തില്‍ വിമാന സര്‍വ്വീസ് പഴയപടി പുനസ്ഥാപിക്കുന്നത് സ്ഥിതി വഷളാക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി.
എന്നാല്‍ കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ എന്നിവയ്ക്ക് വിലക്ക് ബാധകമല്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: