ന്യൂദല്‍ഹി : ശാരീരിക കായികക്ഷമതയില്‍ ഒഴിവാക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മിഷന് ഉത്തരവിട്ട് സുപ്രീംകോടതി. പെര്‍മനന്റ് കമ്മീഷന്‍ നടപടി ക്രമങ്ങളിലൂടെ നേരത്തെ പുറത്താക്കിയ വനിതാ ഉദ്യോഗസ്ഥരുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് ഡോ. ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പുറത്തായ വനിതാ ഓഫീസര്‍മാരുടെ അപേക്ഷ ഒരു മാസത്തിനുള്ളില്‍ പുനഃപരിശോധിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക നടപടികളൊന്നും നേരിടാത്ത വനിതാ ഉദ്യോഗസ്ഥരെയാകും പെര്‍മനന്റ് കമ്മീഷന് വേണ്ടി പരിഗണിക്കുക.
ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കാനുള്ള സൈന്യത്തിന്റെ മാനദണ്ഡങ്ങള്‍ ഏകപക്ഷീയവും യുക്തിരഹിതവുമാണ്. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശനം ലഭിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഷോട്ട് സര്‍വ്വീസ് കമ്മീഷനിലുള്ള 615 വനിതാ ഉദ്യോഗസ്ഥര്‍ പെര്‍മനന്റ് കമ്മീഷന് യോഗ്യരാണെന്നാണ് ആദ്യം നല്‍കിയ ഹര്‍ജിയില്‍ അറിയിച്ചത്. എന്നാല്‍ ഇതില്‍ 277 പേര്‍ മാത്രമാണ് അന്തിമ പട്ടികയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വനിതാ ഉദ്യോഗസ്ഥരുടെ അപേക്ഷ വീണ്ടും പരിഗണിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: