ന്യൂദല്‍ഹി: സ്പ്രിന്റ് ഇതിഹാസം പി.ടി. ഉഷയെ ജൂനിയര്‍ അത്ലറ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് കമ്മിറ്റി അധ്യക്ഷയായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ നിയമിച്ചു. മുന്‍ ഹര്‍ഡില്‍സ് താരം ഗുര്‍ബചന്‍ സിങ് രണ്‍ധാവയെ സീനിയര്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് കമ്മിറ്റി അധ്യക്ഷനായും നിയമിച്ചു.
എം.ഡി വത്സമ്മ, സോമ വിശ്വാസ്, ആനന്ദ് മെന്‍സിയസ്, സത്ബിര്‍, സിങ് ,സന്ദീപ് സര്‍ക്കാരിയ, സുനിതാ റാണി, രാമചന്ദ്രന്, ജോസഫ് എബ്രഹാം, ഹര്‍വന്ത് കൗര്‍, കമല്‍ അലി ഖാന് എന്നിവരാണ് ജൂനിയര്‍ സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍.
മുന്‍ ചീഫ് കോച്ച് ബഹാദുര്‍ സിങ്, ബഹാദുര്‍ സിങ് സഗ്ഗ, കൃഷ്ണ പൂനിയ, ജ്യോതിര്‍മയി സിക്ദര്‍, ഉദയ് പ്രഭു, ജോളി, ഗോപാല്‍ സെയ്നി എന്നിവരാണ് സീനിയര്‍ സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: