ലഖ്നൗ: ലോക ഒന്നാം നമ്പര്‍ ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആശ്വാസ വിജയം. അവസാന ടി 20 യില്‍ ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര 1-2 ന് നഷ്ടമായി.
113 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി്. ഷെഫാലി മുപ്പത് പന്തില്‍ അറുപത് റണ്‍സ് നേടി. ഏഴു ഫോറും അഞ്ച് സിക്സറും പൊക്കി. ക്യാപ്റ്റന്‍ സ്മൃതി മന്ദാന 28 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പത് പന്ത് അതിര്‍ത്തികടത്തി.
ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്കുവാദിന്റെ സ്പിന്നില്‍ കറങ്ങി വീണു. ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 112 റണ്‍സേ നേടാനായുള്ളൂ.
രാജേശ്വരി നാല് ഓവറില്‍ ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. രാധാ യാദവ്, ദീപ്തി ശര്‍മ, സിമ്രാന് ബഹാദുര്‍, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ വീഴ്ത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ സുനെ ലൂസ് 25 പന്തില്‍ 28 റണ്‍സ് നേടി. ലാറാ ഗുഡ്വില് 17 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: