പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ നഷ്ടമാകും. കൂടാതെ അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്‍ ആദ്യ പകുതിയിലെ മത്സരങ്ങളും നഷ്ടമായേക്കും.
ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് അയ്യരുടെ തോളിന് പരിക്കേറ്റത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ എട്ടാം ഓവറിലായിരുന്നു സംഭവം. ഷാര്‍ദുല്‍ താക്കുറിന്റെ പന്തില്‍ ജോണി ബെയര്‍സ്റ്റോ തൊടുത്തുവിട്ട ഷോട്ട് തടയാനായി ഡൈവ് ചെയ്തപ്പോഴാണ് ശ്രേയസ് അയ്യരുടെ തോളിന് പരിക്കേറ്റത്. ശക്തമായ വേദനയെ തുടര്‍ന്ന് അയ്യര്‍ കളം വിട്ടു.
പരിക്കേറ്റ അയ്യരെ വീണ്ടും സ്കാനിങ്ങിന് വിധേയനാക്കും. ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ അയ്യര്‍ കളിക്കില്ലെന്ന് ബിസിസിഐ വെളിപ്പെടുത്തി.
സാധാരണ അവസ്ഥയില്‍ തോളിലെ പരിക്ക് ഭേദമാകാന്‍ ആറാഴ്ച സമയം വേണ്ടിവരും. ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സമയം കൂടുതല്‍ വേണ്ടി വരം. അങ്ങിനെ സംഭവിച്ചാല്‍ അയ്യര്‍ക്ക് അടുത്ത മാസം ഒമ്പതിന് ആരംഭിക്കുന്ന ഐപിഎല്‍ നഷ്ടമാകും. പോയ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: