ന്യൂദല്‍ഹി : ജസ്റ്റിസ് എന്‍.വി. രമണ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയേക്കും. അടുത്ത മാസം കാലാവധി അവസാനിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തന്നെയാണ് ജസ്റ്റിസ് എന്‍.വി. രമണയുടെ പേര് ശുപാര്‍ശ ചെയ്തത്.
പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞയാഴ്ച ബോബ്ഡെയ്ക്ക് കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഓഫീസിലേക്ക് നിയമനം നടത്തുന്നത് സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായിരിക്കണം എന്നതാണ് നടപടി. ഇതിന്റെ ഭാഗമായാണ് കേന്ദ്രം ചീഫ് ജസ്റ്റീസിന് കത്തയച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ശേഷം 2019 നവംബറിലാണ് ജസ്റ്റിസ് ബോബ്ഡെ 47ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്.
ബോബ്ഡെയ്ക്ക് ശേഷം സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി. രമണ. 2022 ഓഗസ്റ്റ് 26 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. ആന്ധ്രയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 2000 ജൂണില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിച്ചു.
2014 ഫെബ്രുവരിയില്‍ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് മുമ്പ് ദല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: