കൊച്ചി: കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നോ എന്നു പിണറായി വ്യക്തമാക്കണം. അയാളെ നിയമിച്ചത് ആരെന്നും വ്യക്തമാക്കണം. കേരളത്തില്‍ തുടര്‍ഭരണം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ശബരിമലയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ബിജെപി മികച്ച പ്രകടനമാകും ഇത്തവണ കാഴ്ചവയ്ക്കുകയെന്നും അമിത് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: