കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും നോട്ടീസ് അയച്ച് കസ്റ്റംസ്. ഈ മാസം 30ന് ചോദ്യം ചെയ്യലിനായി എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നോട്ടീസിലും വിനോദിനി ഹാജരായില്ല.
ഈ മാസം അവസാനവും എത്തിയില്ലെങ്കില്‍ കോടതി വഴി വാറണ്ട് അയയ്ക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ലൈഫ് മിഷന് പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. സന്തോഷ് ഈപ്പന് വാങ്ങിയ ആറ് ഐഫോണുകളില്‍ എറ്റവും വിലയേറിയ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത്. ഫോണിന്റെ ഐഎംഇഐ സിംകാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് വിനോദിനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
അതസമയം സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്കൈപ്പറ്റിയിട്ടില്ല. താന്‍ പണം കൊടുത്ത് വാങ്ങിയ മൊബൈലാണ് കയ്യില്‍ ഉള്ളത്. സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിന് നേരത്തെ വിവാദങ്ങളോട് പ്രതികരിച്ചത്. കസ്റ്റംസിന് പിന്നാലെ എന്ഫോഴ്സ്സെമെന്റും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: