പൂനെ: ഇന്ത്യന്‍ ബാറ്റ്സ്മാന് ക്രുണാല്‍ പാണ്ഡ്യ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലോക റെക്കോഡ് സ്ഥാപിച്ചു. ആദ്യ ഏകദിന മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ചുറി കുറിക്കുന്ന താരമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ക്രുണാല്‍ റെക്കോഡിട്ടത്. 26 പന്തില്‍ നിന്നാണ് അമ്പത് തികച്ചത്.
ഇതോടെ 31 വര്‍ഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയായി.1990 ല്‍ ന്യൂസിലന്‍ഡിന്റെ ജോണ്‍ മോറിസണ്‍ അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മുപ്പത്തിയഞ്ച് പന്തില്‍ അമ്പത് റണ്‍സ് നേടി കുറിച്ച റെക്കോഡാണ് വഴിമാറിയത്്.
മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ 31 പന്തില്‍ നാലു ഫോറും രണ്ട് സിക്സറും അടക്കം 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഈ റെക്കോഡ് എന്റെ അച്ഛന് സമര്‍പ്പിക്കുന്നതായി മത്സരശേഷം ക്രുണാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: