പൂനെ: ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിക്കടുത്ത പ്രകടനവും അരങ്ങേറ്റക്കാരനായ പേസര്‍ പ്രസിദ്ധ് കൃഷ്ണ, ഷാര്‍ദുല്‍ താക്കുര്‍ എന്നിവരുടെ മിന്നുന്ന ബൗളിങ്ങും ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 66 റണ്‍സിന് തോല്‍പ്പിച്ചു. ഇതോടെ മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലായി.
ഇന്ത്യ മുന്നോട്ടുവച്ച 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 42.1 ഓവില് 251 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍:ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 318, ഇംഗ്ലണ്ട്് 42.1 ഓവറില്‍ 251.
പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റും ഷാര്‍ദുല്‍ താക്കുര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് എടുത്തു.
ശിഖര്‍ ധവാന് (98), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (56), കെ.എല്‍. രാഹുല്‍ (62 നോട്ടൗട്ട്) ക്രുണാല്‍ പാണ്ഡ്യ (58 നോട്ടൗട്ട് എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ 317 റണ്‍സ് എടുത്തത്്. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്.
ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോ 66 പന്തില്‍ 94 റണ്‍സ് അടിച്ചെടുത്തു. ആറു ഫോറും ഏഴ് സിക്സറും പൊക്കി. ജേസണ്‍ റോയ് 35 പന്തില്‍ 46 റണ്‍സ് നേടി.
രോഹിത് ശര്‍മയ്ക്കൊപ്പം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച ശിഖര്‍ ധവാന് കേവലം രണ്ട് റണ്‍സിന് സെഞ്ചുറി നഷ്ടമായി. 106 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്സറും അടക്കം 98 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചാണ് ധവാന് മടങ്ങിയത്്. ആദ്യ വിക്കറ്റില്‍ രോഹിതിനൊപ്പം 84 റണ്‍സ് നേടി.
രണ്ടാം വിക്കറ്റില്‍ നായകന് കോഹ് ലിയും ധവാനും 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോഹ് ലി അറുപത് പന്തില്‍ 56 റണ്‍സ് കുറിച്ച മടങ്ങി. ആറു പന്ത് ബൗണ്ടറി കടത്തി.
സഹോദരന് ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് ക്യാപ് സ്വീകരിച്ച ആദ്യ മത്സരത്തിനിറങ്ങിയ ക്രുണാല്‍ പാണ്ഡ്യ തകര്‍ത്തടിച്ചു.31 പന്തില്‍ 58 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഏഴു ഫോറും രണ്ട് സിക്സറും അടിച്ചു.
ടി 20 പരമ്പരയില്‍ നിറം മങ്ങിയ കെ.എല്‍ രാഹുല്‍ തകര്‍ത്തടിച്ചു. 43 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും നാല് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. അഭേദ്യമായ ആറാം വിക്കറ്റില്‍ ക്രുണാലും രാഹുലും 112 റണ്‍സ്് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനായി ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സ്് എട്ട് ഓവറില്‍ മുപ്പത്തിനാല് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസര്‍ മാര്‍ക്ക് വുഡ്് പത്ത്് ഓവറില്‍ 75 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോള്‍ഗന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുതുമുഖങ്ങളായ ക്രുണാല്‍ പാണ്ഡ്യയേയും പേസര്‍ പ്രസിദ്ധ കൃഷ്ണയേയും ഇന്ത്യ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. സ്പിന്നര്‍ കുല്‍ദീപിനും അവസരം നല്കി.
ഇന്ത്യ: രോഹിത് ശര്‍മ സി ബട്ലര് ബി സ്റ്റോക്സ് 28, ശിഖര്‍ ധവാന് സി മോര്ഗന് ബി സ്റ്റോക്സ് 98, വിരാട് കോഹ്ലി സി അലി ബി വുഡ്് 56, ശ്രേയസ് അയ്യര്‍ സി സബ്സ്റ്റിറ്റിയൂട്ട് ( ലിവിങ്സ്റ്റോണ്‍) ബി വുഡ് 6, കെ.എല്‍. രാഹുല്‍ നോട്ടൗട്ട്് 62, ഹാര്‍ദിക് പാണ്ഡ്യ സി ബെയര്‍സ്റ്റോ ബി സ്റ്റോക്സ്് 1, ക്രുണാല്‍ പാണ്ഡ്യ നോട്ടൗട്ട്് 58, എക്സ്ട്രാസ് 8, ആകെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 317.
വിക്കറ്റ് വീഴ്ച: 1-64, 2-169, 3-187, 4-197, 5-205.
ബൗളിങ്: മാര്‍ക്ക് വുഡ്് 10-1-75-2, സാം കറന് 10-1-48-0, ടോം കറന് 10-0-63-0, ബെന്‍സ്റ്റോക്സ്് 8-1-34-3, ആദില്‍ റഷീദ് 9-0-66-0, മൊയിന്‍ അലി 3-0-28-0.
ഇംഗ്ലണ്ട്: ജേസണ്‍ റോയ് സി സ്ബ്സ്റ്റിറ്റിയൂട്ട്് (സൂര്യകുമാര്‍ യാദവ്) ബി പ്രസിദ്ധ്് 46, ജോണി ബെയര്‍സ്റ്റോ കുല്‍ദീപ് യാദവ് ബി ഷാര്‍ദുല്‍ താക്കുര്‍ 94, ബെന്‍ സ്റ്റോക്സ്് സി സബ്സ്റ്റിറ്റിയൂട്ട്് ( ശുഭ്മന്‍ ഗില്‍) ബി പ്രസിദ്ധ് 1, ഇയോന്‍ മോര്ഗന് സി രാഹുല്‍ ബി ഷാര്‍ദുല്‍ താക്കുര്‍ 22, ജോസ് ബട്ലര് എല്‍ബിഡബ്ല്യു ബി ഷാര്‍ദുല്‍ താക്കുര്‍ 2, സാം ബില്ലിങ് സി കോഹ്ലി ബി പ്രസിദ്ധ് കൃഷ്്ണ 18 , മൊയിന്‍ അലി സി രാഹുല്‍ ബി ഭുവനേശ്വര്‍ കുമാര്‍ 30, സാം കറന് സബ്സ്റ്റിറ്റിയൂട്ട്് ( ശുഭ്മന്‍ ഗില്‍) ബി ക്രുണാല്‍ പാണ്ഡ്യ 12, ടോം കറന് സി കുമാര്‍ ബി പ്രസിദ്ധ് കൃഷ്ണ 11, ആദില്‍ റഷീദ് സി രാഹുല്‍ ബി ഭുവനേശ്വര്‍ കുമാര്‍ 0, മാര്‍്ക്ക് വുഡ് നോട്ടൗട്ട് 2, എക്സ്ട്രാസ് 13 ആകെ 42.1 ഓവറില്‍ 251.
പ്രതികരിക്കാൻ ഇവിടെ എഴുതുക: