കൊച്ചി : കെ.എം. ഷാജിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ട്. വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് കണ്ടെത്തല്‍. തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെ.എം. ഷാജിക്ക് ഇത്തവണയും മത്സരിക്കാന്‍ നിയമ തടസ്സമില്ലെന്ന് കണ്ടെത്തി വരണാധികാരി പത്രിക സ്വീകരിച്ചതിന് പിന്നാലെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കെ.എം. ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ് കെ.എം. ഷാജി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു.
വര്‍ഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകന് വരണാധികാരിയെ അറിയിച്ചു. കെ.എം. ഷാജിക്ക് വീണ്ടും മത്സരിക്കാന്‍ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: