ലണ്ടന്‍: ഇന്ത്യന്‍ ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍ ലങ്കാഷയര്‍ കൗണ്ടി ടീമില്‍ ചേര്‍ന്നു. അമ്പത് ഓവര്‍ ആഭ്യന്തര ടൂര്‍ണമെന്റായ റോയല്‍ ലണ്ടന്‍ കപ്പില്‍ ലങ്കാഷയറിനായി അയ്യര്‍ കളിക്കും. ജൂലൈ പതിനഞ്ചിന് എത്തിച്ചേരുന്ന അയ്യര്‍ ഒരു മാസം ടീമിനൊപ്പം തുടരുമെന്ന് ലങ്കാഷയര്‍ അധികൃതര്‍ അറിയിച്ചു.
ലങ്കാഷയറില്‍ ചേരുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍. ഫാറൂഖ് എഞ്ചിനീയര്‍, മുരളി കാര്‍ത്തിക്, ദിനേശ് മോംഗിയ, വി.വി.എസ്്. ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവരാണ് നേരത്തെ ലങ്കാഷയറിനായി കളിച്ച ഇന്ത്യന്‍ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: