നോര്‍ത്ത് പോയിന്റ് (ആന്റിഗ്വ): നായകന്റെ വേഷം അഴിച്ചുവച്ച ജേസണ്‍ ഹോള്‍ഡറുടെ തീപാറുന്ന ബൗളിങ്ങില്‍ വിന്‍ഡീസ് ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയെ എറിഞ്ഞിട്ടു. ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയതോടെ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ കേവലം 169 റണ്‍സ് പുറത്തായി. ഈ മാസം ആദ്യമാണ് ഹോള്‍ഡറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി ക്രെയ്ഗ് ബ്രാത്ത്്വെയ്റ്റിനെ വിന്‍ഡീസിന്റെ നായകനാക്കിയത്.
ഇരുപത്തിയഞ്ച് റണ്‍സ് വഴങ്ങിയാണ് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് നേടിയത്. 70 റണ്‍സ് എടുത്ത ലാഹിരു തിരിമാനെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറര്‍. നിരോഷന്‍ ഡിക്വെല്ല 32 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്്സ്മാന്മാര്ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ വിന്‍ഡീസ് ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 13 റണ്‍സ് എടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ബ്രാത്ത്് വെയ്റ്റും (3) ജോണ്‍ കാംപ്ബെല്ലു (7) മാണ്് ക്രീസില്‍. ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: