ന്യൂദല്‍ഹി: 2019,2020 വര്‍ഷങ്ങളിലെ ഗാന്ധി സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 2019 ലെ പുരസ്കാരം അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിനും, ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന് 2020 ലെ പുരസ്കാരവും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടങ്ങുന്ന സമിതിയാണ് പുരസ്കര ജേതാക്കളെ തെരഞ്ഞെടുത്തത്.
അഹിംസയുടെയും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ പരിവര്‍ത്തനത്തിന് സുല്‍ത്താന്‍ നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് അദ്ദേഹത്തെ ഗാന്ധി സമാധാന പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ കാലത്താണ് ഇന്ത്യ, ഒമാന്‍ ബന്ധം ഏറെ ഊഷ്മളമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗള്‍ഫ് മേഖലയിലെ പല തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതില്‍ അദ്ദേഹം നിര്‍ണാകയ പങ്ക് വഹിച്ചു. സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നുവെന്നു അദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബംഗ്ലാദേശി ജനതയുടെ സ്വാതന്ത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വക്താവായിരുന്നു ഷെയ്ഖ് മുജീബുര്‍ റഹ്മാനെന്ന് പുരസ്കാര പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി പ്രതികരിച്ചു. മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ബംഗ്ലാദേശ് ഇക്കൊല്ലം ആഘോഷിക്കുകയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഷെയ്ഖ് ഹസീനയുടെ ക്ഷണ പ്രകാരം നരേന്ദ്രമോദി മുഖ്യ അതിഥിയായി ഈ മാസം 26ന് ധാക്കയിലെത്തും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1995 മുതലാണ് ഈ പുരസ്കാരം നല്‍കിവരുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: