മഹിളാമോര്‍ച്ചയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ മഹിളാ ടൗണ്‍ ഹാളിന് കൊല്ലത്ത് പ്രൗഢോജ്ജ്വലതുടക്കം. ഇന്നലെ ആശ്രാമം എസ്.ബി. ആഡിറ്റോറിയത്തില്‍ ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി പങ്കെടുത്തു. സംരംഭകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപികമാര്‍, കലാകാരികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ തിളങ്ങുന്ന, തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വനിതാവ്യക്തിത്വങ്ങളുമായുള്ള സംവാദമായിരുന്നു ടൗണ്‍ഹാളിന്റെ പ്രത്യേകത. ചോദ്യോത്തര സെക്ഷനില്‍ നിന്നും…
കേരളം ബിജെപിക്ക് ബാലികേറാമലയാണോ?
കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ് പതിറ്റാണ്ടുകളായി മാറിമാറി ഭരിക്കുന്നത്. ജനങ്ങള്‍ക്ക് മാറ്റം വേണമെന്നതിന് അതിലേറെ തെളിവില്ല. പക്ഷേ യഥാര്‍ത്ഥ പ്രതിപക്ഷം അവരിരുവരുമല്ല. കാരണം അവര്‍ ഒരേ നാണയത്തിന്റെ ഇരുവശമാണ്. യഥാര്‍ഥ പ്രതിപക്ഷം ബിജെപിയാണ്. ജനം അത് തിരിച്ചറിഞ്ഞു. ഈ തെരഞ്ഞെടുപ്പ് അത് കൂടുതല്‍ വ്യക്തമാക്കും.
ഇന്ധനവില ജനങ്ങളെ വലയ്ക്കുന്നു.. ഇതിനൊരു പരിഹാരമില്ലെ?
തീര്‍ച്ചയായും ഇക്കാര്യത്തില്‍ കേന്ദ്രം വളരെ ഉപകാരപ്രദമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇന്ധനവില ജിഎസ്ടിയിലാക്കണം. അതിന് എല്ലാ സംസ്ഥാനങ്ങളുടെയും സമ്മതമുണ്ടാകണം. നോക്കൂ ഇവിടെ എതിര്‍ക്കുന്നത് ജനക്ഷേമ തല്‍പ്പരരെന്ന് നടിക്കുന്ന ഇടതുസര്‍ക്കാരാണ്. അവര്‍ക്ക് ജനങ്ങളുടെ നീറുന്ന വിഷയങ്ങളിലല്ല, കുമിഞ്ഞുകൂടുന്ന വരുമാനത്തിലാണ് താല്പര്യം. ഈ കാപട്യം ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും.
ലവ് ജിഹാദിനെതിരായ പോരാട്ടം ഇവിടെ വര്‍ഗീയതയായി ചിത്രീകരിക്കുകയാണ്
ലവ് ജിഹാദിനെതിരെ സമൂഹമനസാക്ഷി ഉണരേണ്ടതാണ്. വളര്‍ത്തി വലുതാക്കുന്ന പെണ്മക്കളെ ഇസ്ലാമിക ഭീകരവാദത്തിലേക്ക്, സ്നേഹം നടിച്ച് മതംമാറ്റി തട്ടിയെടുക്കുന്ന ഈ സമ്പ്രദായം ശക്തമായി ചെറുക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് യഥാര്‍ഥ സ്നേഹം തിരിച്ചറിയാനുള്ള പ്രാപ്തി പെണ്‍കുട്ടികളില്‍ ഉണ്ടാക്കുകയാണ്. ബോധവല്കരണം ശക്തമാക്കണം. ഇവിടെ ഭരിക്കുന്ന സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം കൊണ്ട് ഇക്കാര്യത്തില്‍ വര്‍ഗീയത ആരോപിക്കുന്നതാണ്. ഹിന്ദുപെണ്‍കുട്ടികളെ മാത്രമല്ല, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും ജിഹാദികള്‍ വഴി തെറ്റിക്കുന്നുണ്ട്.
മോദിസര്‍ക്കാരിന്റെ പദ്ധതികളെല്ലാം പേരുമാറ്റി ഇടതുസര്‍ക്കാര്‍ സ്വന്തമാക്കുന്നു. ഇതിനെതിരെ പാര്‍ട്ടിക്കെന്ത് ചെയ്യാനാകും പ്രധാനമന്ത്രി വളരെ പരിശ്രമിച്ച് എല്ലാ വിഭാഗം ജനങ്ങളിലേക്കും നേരിട്ട് പദ്ധതികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍വഹണചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം സ്വന്തം പേരിലാക്കുന്നത് മാന്യതയില്ലാത്ത ഇടപാടാണ്. ഈ യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടിസംവിധാനം മുഴുവനും തെരഞ്ഞെടുപ്പ് കാലത്ത് അടിത്തട്ടില്‍ ഉണ്ടാകും. ഓരോ ബൂത്തുകളും കേന്ദ്രീകരിച്ച് സെന്‍ട്രല്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) സ്ഥാപിക്കുന്നതിലൂടെ അടിത്തട്ടുവരെ കേന്ദ്രസേവനം എത്തിക്കുന്നതിനെപറ്റി ബിജെപി ഘടകങ്ങള്‍ ആലോചിക്കണം.
എവിടെ നിന്നാണ് ഇത്രയും ഊര്‍ജ്ജം സംഭരിക്കുന്നത്?
ഞാന്‍ ഒരു സാധാരണക്കാരി മാത്രം. എന്റെ ഊര്‍ജ്ജം എന്റെ പ്രസ്ഥാനമായ ബിജെപിയാണ്. എനിക്ക് നല്കിയ പ്രവര്‍ത്തനസ്വാതന്ത്ര്യം തന്നെയാണ്. വനിതാശാക്തീകരണത്തില്‍ ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പറച്ചിലും പ്രവര്‍ത്തിയും രണ്ടല്ല. എതിര്‍പാര്‍ട്ടികളിലെ സ്ത്രീസാന്നിധ്യവും പരിഗണനയും പരിശോധിച്ചുനോക്കിയാല്‍ അത് മനസിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: