എല്ലാം ശരിയാവും… ഉറപ്പാണ് എല്‍ഡിഎഫ്…കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുന്നോട്ടു വച്ച പ്രചാരണവാചകങ്ങളായിരുന്നു ഇത്. പക്ഷേ ആറ്റിങ്ങലിന്റെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ഇന്നലെ ഒരു കാര്യം ബോധ്യപ്പെട്ടു.
എല്ലാം ശരിയായില്ല… ഉറപ്പുമില്ല…എന്ന്. 15 വര്‍ഷമായി സിപിഎം കുത്തകയാക്കിയിരുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ ‘വികസനനേട്ടം’ ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എസ്. അംബിക നേരിട്ടനുഭവിച്ചു. കാരേറ്റ് ജംഗ്ഷനില്‍ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി ഒരാള്‍ താഴ്ചയുള്ള ഓടയില്‍ വീഴുകയായിരുന്നു.
പൊട്ടിപൊളിഞ്ഞു കിടന്ന ഓടയില്‍ സ്ഥാനാര്‍ത്ഥി അകപ്പെടുകയായിരുന്നു.വീഴ്ചയില്‍ സ്ഥാനാര്‍ത്ഥിയുടെ കാലിന് ചെറിയ പരിക്കേറ്റു. സിപിഎമ്മിന്റെ ബി. സത്യനായിരുന്നു കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: