ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തീവ്ര മുസ്ലീങ്ങളും ചില വിദ്യാര്‍ത്ഥി സംഘടനകളും. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാനായി മാര്‍ച്ച് 26, 27 തീയതികളിലാണ് മോദി എത്തുക.
സന്ദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഒരു വിഭാഗം ആളുകള്‍ ബൈത്തുല്‍ മൊക്കാറാം മസ്ജ്ദിനു മുന്നില്‍ മാര്‍ച്ച് നടത്തി. അവര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരുന്നയാളാണ് മോദി എന്ന് ആരോപിച്ചായിരുന്നു പ്രകടനം. ഒസാമ ബിന്‍ ലാദന്റെ അലര്‍ച്ചയോടെ ഞങ്ങള്‍ എഴുന്നേല്ക്കും, ഞങ്ങള്‍ റസൂലിന്റെ പട്ടാളക്കാരാണ്, തുടങ്ങിയ മുദ്യാവാക്യങ്ങളും മുഴക്കി.
ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി മുജിബ് ബോര്‍ഷോ; ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ച് 50 വര്‍ഷം; കൂടാതെ ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം എന്നീ മൂന്ന് ഐതിഹാസികമായ സംഭവങ്ങളുടെ സ്മരണയുമായി ബന്ധപ്പെട്ടാണ് മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചത് 2015 ലാണ്.
മാര്‍ച്ച് 26ന് ബംഗ്ലാദേശിലെ ദേശീയദിന പരിപാടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി കൂടിയാലോചനകള്‍ നടത്തുന്നതിനു പുറമേ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദിനേയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ മോമെനെയും പ്രധാനമന്ത്രി കാണും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു വിദേശരാജ്യത്തേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമായിരിക്കും ബംഗ്ലാദേശ് സന്ദര്‍ശനം. ഇത് ഇന്ത്യ ബംഗ്ലാദേശിനോട് നല്കുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: